Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് എന്തിന്? ഇ.ഡിയോട് സുപ്രീംകോടതി

കെജ്‍രിവാളിന്റെ  പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്നും കെജ്‍രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി കോടതിയിൽ അറിയിച്ചു. 

New Update
arvind kejriwal2

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തതിൽ എൻഫോഴ്‍സ്മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടി സുപ്രീംകോടതി. വെള്ളിയാഴ്ച വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിർദ്ദേശം. 

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‍രിവാളിന്റെ ഹർജിയിൽ വാദം കേൾക്കവേയാണ് സുപ്രീംകോടതി ഇഡിയോട് വിശദീകരണം തേടിയത്. കുറ്റകൃത്യത്തിൽ കെജ്‍രിവാളിന്റെ  പങ്ക് വ്യക്തമാക്കുന്ന ഒരു തെളിവുമില്ലെന്നും കെജ്‍രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി കോടതിയിൽ അറിയിച്ചു. 

Advertisment