Advertisment

അരവിന്ദ് കെജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞു; കെജ്‌രിവാളിന്റെ ഭാര്യ മുഖ്യമന്ത്രിയാകാനുള്ള ശ്രമത്തില്‍: വിമര്‍ശിച്ച് കേന്ദ്രമന്ത്രി

അരവിന്ദ് കെജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന്‌ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്റെ ഭാര്യ മുഖ്യമന്ത്രി സ്ഥാനത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം

New Update
Arvind Kejriwal sunita Kejriwal

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ മുഖ്യമന്ത്രി പദവിയുടെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന്‌ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. കെജ്‌രിവാളിന്റെ ഭാര്യ മുഖ്യമന്ത്രി സ്ഥാനത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. 

Advertisment

"കെജ്‌രിവാളിൻ്റെ ഭാര്യ റവന്യൂ സർവീസിലെ സഹപ്രവർത്തക മാത്രമായിരുന്നില്ല. അവർ എല്ലാവരേയും അകറ്റി നിർത്തി. ഇപ്പോൾ മാഡം ഉയർന്ന പദവിക്ക് തയ്യാറെടുക്കുകയാണ്," എന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

ബിഹാറിൽ റാബ്‌റി ദേവി ചെയ്തത് പോലെ ആ പദവി വഹിക്കാനാണ് കെജ്‌രിവാളിൻ്റെ ഭാര്യ ശ്രമിക്കുന്നതെന്നും ഹർദീപ് സിങ് പുരി പറഞ്ഞു. 

 

Advertisment