Advertisment

പണക്കൂമ്പാരത്തിൽ ഉറങ്ങി രാഷ്ടീയ നേതാവ്; വിവാദമായി ഫോട്ടോ

New Update
assam politician sleeping on indian currency

ഡല്‍ഹി: ആസാമീസ് രാഷ്ട്രീയക്കാരനായ ബെഞ്ചമിൻ ബസുമാതിരി നോട്ട് കൂമ്പാരത്തിൽ ഉറങ്ങുന്ന ഫോട്ടോ വിവാദമാകുന്നു. അസമിലെ ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിൻ്റെ സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗമാണ് ബസുമാതരി.

Advertisment

500 രൂപ നോട്ടുകൾ ചിതറിക്കിടക്കുന്നതിന് മുകളിൽ ബസുമാതരി  അർദ്ധ നഗ്നമായി കിടക്കയിൽ കിടക്കുന്നതാണ് വൈറലായ ഫോട്ടോ. വൈറലായ ഫോട്ടോയെച്ചൊല്ലി വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ യുപിപിഎൽ പെട്ടെന്ന് തന്നെ വ്യക്തത വരുത്തി.

2024 ജനുവരി 10ന് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ ബസുമാതരിക്ക പാർട്ടിയുമായി ബന്ധമില്ലെന്ന് യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ പ്രസിഡൻ്റ് പ്രമോദ് ബോറോ പറഞ്ഞു. 2024 ജനുവരി 5 ന് യുപിപിഎല്ലിലെ ഹരിസിംഗ ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒരു കത്ത് ലഭിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

2024 ഫെബ്രുവരി 10 ന് ബോഡോലാൻഡ് ടെറിട്ടോറിയൽ കൗൺസിൽ (ബിടിസി) ബസുമാതിരിയെ വിസിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസ്തുത ഫോട്ടോ അഞ്ച് വർഷം മുമ്പ് ബസുമാതിയുടെ സുഹൃത്തുക്കൾ പാർട്ടി നടത്തുന്നതിനിടെ എടുത്തതാണെന്ന് പാർട്ടി വ്യക്തമാക്കുന്നു.

"ഫോട്ടോയിലെ പണം ബെഞ്ചമിൻ ബസുമാതരിയുടെ സഹോദരിയുടേതാണ്”  ബസുമതിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തിൻ്റെ സ്വന്തം ഉത്തരവാദിത്തമാണ്, അദ്ദേഹത്തിൻ്റെ വ്യക്തിപരമായ പ്രവൃത്തികൾക്ക് പാർട്ടി ഉത്തരവാദിയല്ലെന്നും യുപിപിഎൽ വിശദീകരിച്ചു.

Advertisment