Advertisment

മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം; ഇ ഭാസ്‌കരന് ദ്രോണാചാര്യ

New Update
B

ഡൽഹി: ഈ വർഷത്തെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കറിന് അർജുന പുരസ്‌കാരം. 26 പേരടങ്ങുന്ന അർജുന പുരസ്കാര പട്ടികയിൽ ഇടം നേടിയ ഏക മലയാളിയാണ് ശ്രീശങ്കർ.

2022 ഹാങ്ചൗ ഏഷ്യൻ ഗെയിംസിലും 2022-ലെ ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിലും രാജ്യത്തിനായി വെള്ളി മെഡൽ നേടിയ താരമാണ്. ഈ വർഷം ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിലും ശ്രീശങ്കർ വെള്ളി മെഡൽ നേടിയിരുന്നു.

Advertisment