Advertisment

ജനുവരി 22: ഓരോ ശ്രീരാമ ഭക്തനും ആകാംഷയോടെ കാത്തിരിക്കുന്ന ദിനം ! ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്ന ശ്രീകോവിലിന്റെ വീഡിയോ പുറത്ത്

New Update
ayodyaa

അയോധ്യ:  അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തിന് ഇനി ദിവസങ്ങള്‍ മാത്രമെ ശേഷിക്കുന്നുള്ളു. ശ്രീരാമ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി രാമഭക്തര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ജനുവരി 22നാണ് വിഗ്രഹപ്രതിഷ്ഠ.

Advertisment

ഇതിനിടെ ക്ഷേത്രത്തില്‍ ശ്രീരാമവിഗ്രഹം സ്ഥാപിക്കുന്ന ശ്രീകോവിലിന്റെ വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അധികൃതര്‍. വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിനൊപ്പം ശ്രീകോവിലിനെ കുറിച്ചും രാജ്യമെമ്പാടും കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശ്രീകോവിലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതി ഗംഭീരമായ കൊത്തുപണികള്‍ കൊണ്ട് ശ്രീകോവില്‍ അലങ്കരിച്ചിട്ടുമുണ്ട്. അതിമനോഹരമായ രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ രാമഭക്തരെ ആവേശ ഭരിതരാക്കിക്കഴിഞ്ഞു.

വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായ് ജനുവരി 21 വരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ നേരത്തെ ആരംഭിച്ചിരുന്നു. വിഗ്രഹ പ്രതിഷ്ഠ നടത്തുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ അവശ്യ ചടങ്ങുകളാണ് ഇവയെന്നാണ് ക്ഷേത്രം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറയുന്നത്. 

ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടാതെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. വാരണാസിയില്‍ നിന്നുള്ള പുരോഹിതന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് ജനുവരി 22 ന് വിഗ്രഹ പ്രതിഷ്ഠയുടെ പ്രധാന ചടങ്ങുകള്‍ നിര്‍വഹിക്കും. ജനുവരി 14 മുതല്‍ ജനുവരി 22 വരെ അയോധ്യയില്‍ അമൃത് മഹോത്സവമായി കൊണ്ടാടും.

Advertisment