Advertisment

അയോധ്യ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ ബിസിസിഐയുടെ അനുവാദം തേടി വിരാട് കോലി; അനുമതി നൽകി..?

New Update
Virat

അയോധ്യ: ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്.

Advertisment

അനുഷ്ക ശർമയെയും വിരാട് കോലിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വിരാട് കോലിക്ക് ബിസിസിഐ അനുമതി നൽകിയതായാണ് സൂചന. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ കോലി പങ്കെടുക്കേണ്ടാതാണ്. എന്നാൽ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നൽകിയതയാണ് റിപ്പോർട്ട്.

അതേസമയം ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ജനുവരി 25 മുതൽ ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ക്രിക് ബസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment