Advertisment

ഗുജറാത്തിൽ ബോട്ട് അപകടം; ഏഴ് കുട്ടികൾ മരിച്ചു

New Update
H

ഡൽഹി: ഗുജറാത്തിൽ ഹർണി തടാകത്തിലുണ്ടായ ബോട്ട് അപകടത്തില്‍ ഏ‍ഴ് കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. 27 പേരുമായി യാത്ര ചെയ്യവെയാണ് ബോട്ട് അപകടത്തില്‍പ്പെട്ടത്. ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് വിവരം.

Advertisment

പ്രമുഖ ദേശീയ മാധ്യമമായ ഫ്രീ പ്രസ്സ് ജേർണൽ ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഹർണിയിലെ മോട്ട്നാഥ് തടാകത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

വഡോദരയിലെ ന്യൂ സൺറൈസ് സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. ഹർണി മൊട്ട്നാഥ് തടാകത്തിലേക്ക് വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു വിദ്യാർത്ഥികൾ എന്നാണ് വിവരം.

സുരക്ഷാ പ്രോട്ടോക്കോളുകൾ അവഗണിച്ച്, ബോട്ട് അതിന്റെ നിയുക്ത ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരെ കയറ്റി യാത്ര നടത്തിയതാണ് അപകട കാരണം എന്നാണ് പ്രാഥമിക വിവരം.

അപകടം നടന്നയുടൻ തന്നെ അഗ്നിശമനസേനയെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തു. അഗ്നിശമനസേന അംഗങ്ങളും മുങ്ങൽ വിദഗ്ധരും അപകടത്തിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.

Advertisment