Advertisment

ഹരിയാനയിൽ ബിജെപിക്ക് തിരിച്ചടി; ഹിസാർ എംപി കോൺഗ്രസിലേക്ക്; വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്നു ബ്രിജേന്ദ്ര സിംഗ് സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
brijendra

ഡൽഹി: ബിജെപിക്ക് തിരിച്ചടി നൽകി ഹരിയാനയിലേയും രാജസ്ഥാനിലേയും എംപിമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള ബിജെപി എംപി ബ്രിജേന്ദ്ര സിംഗ് ന്യൂഡൽഹിയിലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽവെച്ചാണ് ഔദ്യോഗികമായി കോൺഗ്രസിൻറെ ഭാഗമായത്.

ബ്രിജേന്ദ്ര സിംഗ് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഹിസാറിൽ നിന്നുള്ള സ്ഥാനാർത്ഥിയാകാൻ സാധ്യതയുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. മുതിർന്ന ബിജെപി നേതാവ് ചൗധരി ബീരേന്ദർ സിങ്ങിൻ്റെ മകനാണ് ബ്രിജേന്ദ്ര സിംഗ്.

രാജസ്ഥാനില്‍ ചുരു മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എം പി രാഹുല്‍ കസ്‌വാനാണ് പാര്‍ട്ടി വിട്ട മറ്റൊരു നേതാവ്. അദ്ദേഹവും ഉടനെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. 

Advertisment