Advertisment

മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി

New Update
cheetah

ഡല്‍ഹി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ 3 ചീറ്റ കുഞ്ഞുങ്ങൾ കൂടി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവാണ് എക്സിലൂടെ ഇക്കാര്യം അറിയിച്ചത്. ജ്വാല എന്ന പെൺ ചീറ്റയാണ് മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയത്. അടുത്തിടെ ആശ എന്ന പെൺചീറ്റ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

Advertisment

ചീറ്റ കുഞ്ഞുങ്ങളുടെ ‌വീഡിയോയും മന്ത്രി പോസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ നമീബിയയിൽ നിന്ന് കൊണ്ടുവന്ന മറ്റൊരു ചീറ്റയായ ശൗര്യ കഴിഞ്ഞ ദിവസം ചത്തിരുന്നു. കുനോ ദേശീയ ഉദ്യാനത്തിൽ ഇതുവരെ ഏഴ് മുതിർന്ന ചീറ്റകളും മൂന്ന് കുഞ്ഞുങ്ങളുമാണ് ചത്തത്. 

പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പ്രോജക്ട് ചീറ്റ ഡയറക്ടർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. രാവിലെ 11 മണിയോടെ ചീറ്റയുടെ മരണം സ്ഥിരീകരിച്ചത്. സർക്കാരിന്റെ പ്രോജക്ട് ചീറ്റ പദ്ധതിയ്ക്ക് കീഴിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും കുനോ നാഷണൽ പാർക്കിലേക്ക് 20 ചീറ്റകളെ രണ്ട് ബാച്ചുകളായാണ് കൊണ്ടുവന്നത്.

ആദ്യ ബാച്ച് 2022 സെപ്റ്റംബറിലും രണ്ടാമത്തേത് 2023 ഫെബ്രുവരിയിലും ഇന്ത്യയിലെത്തി. ജനുവരി ആദ്യം നമീബിയൻ ചീറ്റപ്പുലികളിൽ ഒന്നായ 'ആശ' മൂന്ന് കുഞ്ഞുങ്ങൾക്ക് കൂടി ജന്മം നൽകിയിരുന്നു. 2023 മാർച്ചിൽ സിയയ്യ എന്ന ചീറ്റയ്ക്ക് ജ്വാല എന്ന് പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു. കൂടാതെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തിരുന്നു. എന്നാൽ ആ കുഞ്ഞുങ്ങളിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. 

2023 ഓഗസ്റ്റിൽ കുനോ നാഷണൽ പാർക്കിൽ 'ധാത്രി' എന്ന പെൺ ചീറ്റയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. നാല് മാസം മുമ്പ്, മാർച്ചിൽ, സാഷ എന്ന നമീബിയൻ ചീറ്റ കിഡ്‌നി തകരാറിനെ തുടർന്ന് ചത്തിരുന്നു.

മറ്റൊരു ചീറ്റയായ ഉദയ് ഏപ്രിൽ 13-ന് ചത്തു. ഒരു മാസത്തിനുശേഷം, ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ദക്ഷ എന്ന പെൺചീറ്റ, ഇണചേരൽ സമയത്ത് ചത്തു. ജൂലൈ 11, 14 തീയതികളിൽ തേജസ്, സൂരജ് എന്നീ രണ്ട് ആൺ ചീറ്റകൾ ഒന്നിലധികം അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ചത്തിരുന്നു.

Advertisment