Advertisment

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; പാര്‍ട്ടി അക്കൗണ്ട് മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെ നല്‍കിയ പരാതി തള്ളി

ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16-നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
congress1

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ അക്കൗണ്ട് മരവിപ്പിച്ച ആദായനികുതി വകുപ്പ് നടപടിക്കെതിരെ കോണ്‍ഗ്രസ്‌ നല്‍കിയ പരാതി ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണല്‍ തള്ളി. ഹൈക്കോടതിയിൽ പോകാനായി പത്തു ദിവസത്തേക്ക് കോൺഗ്രസ് സ്റ്റേ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക വിഷയം ചൂണ്ടിക്കാട്ടിയാണ്  തള്ളിയത്.

ആദായനികുതിവകുപ്പ് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലുള്ള 115 കോടി രൂപ മരവിപ്പിച്ചെന്ന വിവരം ഫെബ്രുവരി 16-നാണ് കോണ്‍ഗ്രസ് പുറത്തുവിടുന്നത്. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാൻ വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ  മരവിപ്പിച്ചത്. 

Advertisment