Advertisment

1,823 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ്; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്‌

മുതിർന്ന നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ഉൾപ്പെടുത്തി, പാർട്ടി സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തും

New Update
congress1

ന്യൂഡൽഹി: 1,823.08 കോടി രൂപ അടക്കണമെന്നാവശ്യപ്പെട്ട് ആദായനികുതി വകുപ്പിൻ്റെ നോട്ടീസ് നല്‍കിയതിന് പിന്നാലെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. പിസിസി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ആസ്ഥാനങ്ങളിൽ ശനിയാഴ്ച പ്രകടനങ്ങൾ സംഘടിപ്പിക്കാന്‍ നേതൃത്വം നിര്‍ദ്ദേശം നല്‍കി.

മുതിർന്ന നേതാക്കളെയും പാർട്ടി പ്രവർത്തകരെയും ഉൾപ്പെടുത്തി, പാർട്ടി സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങൾ എല്ലാ നിയോജക മണ്ഡലങ്ങളിലും നടത്തും.  ബി.ജെ.പി. ജനാധിപത്യത്തെ തകര്‍ക്കുന്നു എന്ന് ആരോപിച്ചാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Advertisment