Advertisment

രണ്ടാംഘട്ടത്തില്‍ പ്രചാരണം ശക്തം; മോദി ഇന്ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലും; രാഹുൽ യുപിയിലും ബിഹാറിലും

New Update
election-campaign-rahul-and-modi.jpg

ലോക്‌സഭ തെരഞ്ഞെടുപ്പിന്റ ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ കേരളമടക്കമുള്ള രണ്ടാം ഘട്ട മേഖലകളില്‍ പ്രചരണം ശക്തമാക്കി നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായി നാല് പ്രചാരണ റാലികളില്‍ പങ്കെടുക്കും. ആഭ്യന്തരമന്ത്രി അമിത് ഷാ രാജസ്ഥാനില്‍ പ്രചരണം തുടരുകയാണ്. ഇന്ന് ശക്കര്‍ഗഢ്, ജഹാജ്പൂര്‍, ഭില്‍വാഡ എന്നീ മൂന്നിടങ്ങളില്‍ പ്രചരണം നടത്തും.

Advertisment

രാഹുല്‍ ഗാന്ധി ഇന്ന് ബിഹാറിലെ ഭാഗല്‍പൂരും ഉത്തര്‍പ്രദേശിലെ അംറോഹയിലും പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. അംറോഹയിലെ ഡാനിഷ് അലിയുടെ പ്രചാരണത്തില്‍ രാഹുലിനോപ്പം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി ഇന്ന് പ്രചാരണത്തിന് കേരളത്തില്‍ എത്തും.

ഇന്നലെ നടന്ന ആദ്യ ഘട്ട തെരഞ്ഞെടുപ്പില്‍ 62.37% ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. തമിഴ്നാട്ടില്‍ ആകെയുള്ള 39 മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തിലാണ് പോളിങ് നടന്നത്. 21 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണപ്രദേശങ്ങളിലെയും 102 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതിയത്. രണ്ടുലക്ഷത്തോളം പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരുന്നത്. കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, ഭൂപേന്ദ്ര യാദവ്, കിരണ്‍ റിജിജു, ജിതേന്ദ്ര സിങ്, അര്‍ജുന്‍ റാം മേഘ്വാള്‍, സര്‍ബാനന്ദ സോനോവാള്‍ തുടങ്ങിയവര്‍ ഒന്നാം ഘട്ടത്തില്‍ ജനവിധി തേടിയ പ്രമുഖര്‍.

അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, രാജസ്ഥാൻ, സിക്കിം, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ജമ്മു കശ്മീർ എന്നിവിടങ്ങളിലും ലക്ഷദ്വീപിലും പുതുച്ചേരിയിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഫലം ജൂൺ 4 ന് പ്രഖ്യാപിക്കും.

Advertisment