Advertisment

അര്‍ധരാത്രിയില്‍ ഡോക്ടര്‍ക്ക് വീഡിയോ കോള്‍; മുന്നില്‍ നഗ്നയായ യുവതി; 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള്‍ തട്ടിയത്‌ 8.6 ലക്ഷം രൂപ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
phone-copy.jpg

ഡല്‍ഹി: കിഴക്കന്‍ ഡല്‍ഹിയില്‍ 71കാരനായ ഡോക്ടറെ ഭീഷണിപ്പെടുത്തി സഹോദരങ്ങള്‍ 8.6 ലക്ഷം രൂപ തട്ടി. അര്‍ധനഗ്നയായ സ്ത്രീക്കൊപ്പം നില്‍ക്കുന്ന വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാക്കള്‍ പണം തട്ടിയെടുത്തത്.

Advertisment

രാജസ്ഥാനിലെ ഡീഗ് ജില്ലയിലെ മേവാത്ത് സ്വദേശിയായ അബ്ദുള്‍ റഹ്മാന്‍ (39), സഹോദരന്‍ ആമിര്‍ ഖാന്‍ (26) എന്നിവരെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഡല്‍ഹി സ്വദേശിയായ ഡോക്ടര്‍ക്ക് അര്‍ധരാത്രിയില്‍ ഒരു വിഡിയോ കോള്‍വന്നു. അടിയന്തര ആവശ്യത്തിനായി ഏതെങ്കിലും രോഗികള്‍ വിളിക്കുന്നതാകുമെന്ന് കരുതി കോള്‍ എടുത്ത ഡോക്ടര്‍ക്കു മുന്നില്‍ മറുതലയ്ക്കല്‍ പ്രത്യക്ഷപ്പെട്ടത്  അര്‍ധനഗ്‌നയായ സ്ത്രീയാണ്.

സ്ത്രീയുമായുള്ള വിഡിയോ കോള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് ഡോക്ടറില്‍ നിന്ന് ഇവര്‍ 8.6 ലക്ഷം രൂപ തട്ടിയെടുത്തു.

പിന്നെയും ഭീഷണി തുടര്‍ന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. വിശദമായ അന്വേഷണത്തിനുശേഷം രാജസ്ഥാന്‍ സ്വദേശികളായ രണ്ടു സഹോദരങ്ങള്‍ പൊലീസിന്റെ പിടിയിലായി.

അറസ്റ്റിലായ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വിഡിയോ കോള്‍ ചെയ്യാനും ഭീഷണി കോള്‍ ചെയ്യാനും ഉള്‍പ്പെടെ ഉപയോഗിച്ച ഏഴ് ഫോണുകളും സിം കാര്‍ഡുകളും ഇവരില്‍നിന്നു കണ്ടെടുത്തു.

 

Advertisment