Advertisment

ഹേമ മാലിനിക്കെതിരായ അധിക്ഷേപ പരാമര്‍ശം; രൺദീപ് സിങ് സുർജേവാലയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി; തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ നിന്ന് 48 മണിക്കൂര്‍ വിലക്ക്‌

സുർജേവാലയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം

New Update
randeep surjewala

ന്യൂഡല്‍ഹി: ബിജെപി എംപി ഹേമ മാലിനിക്കെതിരായ പരാമർശത്തിൻ്റെ പേരിൽ കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ 48 മണിക്കൂർ പ്രചാരണത്തിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിലക്കി.  

സുർജേവാലയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.ഏപ്രിൽ 9-നകം സുർജേവാലയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി ആവശ്യപ്പെട്ടിരുന്നു.  

Advertisment