Advertisment

കോൺഗ്രസിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് പണപ്പിരിവ്; ഒരാൾ അറസ്റ്റിൽ

New Update
B

ഹൈദരാബാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേരിൽ വ്യാജ പണപ്പിരിവ് വെബ്സൈറ്റ് നിർമിച്ച യുവാവിനെ ഹൈദരാബാദ് പൊലീസ് സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു.

Advertisment

രാജസ്ഥാനിലെ ജയ്പൂർ സ്വദേശി സുരേന്ദ്ര ചൗധരി (22)യാണ് പിടിയിലാതെന്ന് സൈബർ ക്രൈം ജോയിന്റ് കമ്മീഷണർ എ.വി രംഗനാഥ് അറിയിച്ചു.

ഓൺലൈനായി സംഭാവന സ്വീകരിക്കാൻ കോൺഗ്രസ് ‘DonateINC.net’ എന്ന പേരിൽ യഥാർഥ വെബ്‌സൈറ്റ് നടത്തുന്നുണ്ട്. ഈ വെബ്സൈറ്റ് വഴി ഇതിനകം 16.15 കോടിരൂപയാണ് പാർട്ടി സമാഹരിച്ചത്. ഇതിനെ അനുകരിച്ച് ‘DonateINC.co.in’ എന്ന പേരിലാണ് സുരേന്ദ്ര ചൗധരി വ്യാജ പോർട്ടൽ.

സംഭവത്തിൽ ജനുവരി 10ന് കോൺഗ്രസ് പ്രതിനിധികൾ സൈബർ ക്രൈം പൊലീസിന് പരാതി നൽകിയിരുന്നു

Advertisment