Advertisment

പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിന് 11 കോടി രൂപ പിഴ; കോൺഗ്രസിന് പിന്നാലെ സിപിഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്

സി.പി.ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ്. അഭിഭാഷകരുമായി കൂടിയാലോചന നടത്തി നിയമസഹായം തേടുമെന്ന് സിപിഐയുടെ ഒരു മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
cpi1

ന്യൂഡല്‍ഹി: കോൺഗ്രസിന് പിന്നാലെ സി.പി.ഐക്കും ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കി. 11 കോടി രൂപ തിരിച്ചടയ്ക്കണമെന്നാണ് നോട്ടീസ്. പാന്‍ കാര്‍ഡ് തെറ്റായി രേഖപ്പെടുത്തിയതിനാണ് പിഴ ഈടാക്കിയത്. ടാക്‌സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിനും കൂടിയാണ് നടപടി.

അഭിഭാഷകരുമായി കൂടിയാലോചന നടത്തി നിയമസഹായം തേടുമെന്ന് സിപിഐയുടെ ഒരു മുതിര്‍ന്ന നേതാവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

 

Advertisment