Advertisment

ആദ്യം കോണ്‍ഗ്രസ്, പിന്നാലെ സിപിഐ, ഇപ്പോഴിതാ സിപിഎമ്മിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; അടയ്‌ക്കേണ്ടത് 15 കോടി രൂപ; ബിജെപിയും നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അവര്‍ 4600 കോടി രൂപ അടയ്‌ക്കേണ്ടതാണെന്നും കോണ്‍ഗ്രസ്‌

കഴിഞ്ഞ 72 മണിക്കൂറിനിടെ 11  നോട്ടിസുകൾ ആദായ നികുതി വകുപ്പിൽനിന്ന് ലഭിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലയും അറിയിച്ചു.  ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ കാരണമില്ലാതെ ലക്ഷ്യംവെക്കുകയാണെന്ന് അജയ് മാക്കൻ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
cpm1

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും സിപിഐയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും പിന്നാലെ സിപിഎമ്മിനും ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചെന്ന് റിപ്പോര്‍ട്ട്. 15 കോടി രൂപയാണ് സിപിഎം അടയ്‌ക്കേണ്ടത്. എന്നാല്‍ നടപടി എന്തിന്റെ പേരിലാണെന്ന് വ്യക്തമായിട്ടില്ല.

Advertisment

നേരത്തേ കോൺഗ്രസിനും ഇത്തരത്തിൽ ആദായ നികുതി വകുപ്പ് നോട്ടിസ് അയച്ചിരുന്നു. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,700 കോടിയുടെ നോട്ടിസാണ് കോണ്‍ഗ്രസിന് നല്‍കിയത്.

സി.പി.ഐ 11 കോടി രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിന് പഴയ പാൻ കാർഡ് ഉപയോഗിച്ചുവെന്നും ഇതുവഴി 11 കോടി രൂപ സി.പി.ഐ. കുടിശ്ശികയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.

കഴിഞ്ഞ 72 മണിക്കൂറിനിടെ 11  നോട്ടിസുകൾ ആദായ നികുതി വകുപ്പിൽനിന്ന് ലഭിച്ചെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലയും അറിയിച്ചു. 

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസിനെ കാരണമില്ലാതെ ലക്ഷ്യംവെക്കുകയാണെന്ന് കോൺഗ്രസ് നേതാവും പാർട്ടി ട്രഷററുമായ അജയ് മാക്കൻ പറഞ്ഞു. ബി.ജെ.പിയും ആദായനി കുതിയുമായി ബന്ധപ്പെട്ട് ഗുരുതര ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും 4,600 കോടിയിറേലെ രൂപ അടക്കാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Advertisment