Advertisment

കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ 31ന് രാംലീല മൈതാനിയില്‍ മഹാറാലി നടത്താന്‍ ഇന്ത്യാ മുന്നണി; ജനാധിപത്യത്തിന്റെ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിഷേധമെന്ന് എഎപി

എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം

New Update
kejriwal989181

ന്യൂഡൽഹി: രാജ്യത്തിൻ്റെ താൽപ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി ഇന്ത്യാ മുന്നണി മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ "മഹാ റാലി" സംഘടിപ്പിക്കുമെന്ന് എഎപി നേതാവ് ഗോപാൽ റായ്. എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) വ്യാഴാഴ്ച അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രഖ്യാപനം.

"രാജ്യത്ത് നടക്കുന്ന സംഭവങ്ങൾക്കെതിരെ മാർച്ച് 31 ന് ഞങ്ങൾ രാംലീല മൈതാനിയിൽ 'മഹാ റാലി' നടത്തും.  ഇന്ത്യാ മുന്നണിയുടെ ഉന്നത നേതൃത്വം പരിപാടിയിൽ പങ്കെടുക്കും. ജനാധിപത്യവും രാജ്യവും അപകടത്തിലാണ്. രാജ്യത്തിൻ്റെ താൽപ്പര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി എല്ലാ  ഇന്ത്യാ മുന്നണി പാർട്ടികളും ഈ 'മഹാ റാലി'യിൽ പങ്കെടുക്കും," എഎപിയുടെ ഡൽഹി കൺവീനർ കൂടിയായ റായ് പറഞ്ഞു.

Advertisment