Advertisment

കടുത്ത ചൂടിൽ വീർപ്പുമുട്ടി രാജ്യം..! ഈ നഗരങ്ങളിൽ ഉഷ്ണതരംഗ സാദ്ധ്യത

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
hot Untitled09a.jpg

ഡല്‍ഹി: ഉഷ്‌ണതരംഗ മുന്നറിയിപ്പുകൾ തുടരുന്നതിനിടയിൽ രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു.

Advertisment

മധ്യ ഇന്ത്യയിലെ പല നഗരങ്ങളും കടുത്ത ചൂടിൽ വീർപ്പുമുട്ടുകയാണ്. 2024 മാർച്ച് 28 ന് (വ്യാഴം) പരമാവധി താപനില 41 ഡിഗ്രി സെൽഷ്യസ് കടന്നതായി ഇന്ത്യ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മധ്യപ്രദേശ്, മഹാരാഷ്ട്ര, രായലസീമ മേഖലകളിലെ ചില ഭാഗങ്ങളിൽ ചൂടുന്റെ അളവ് ഉയരുന്നത് ഭൂമിശാസ്ത്രപരമായ ഘടകങ്ങളുടെയും മാറുന്ന കാലാവസ്ഥയുടെയും സംയോജനമാണ്. മധ്യപ്രദേശിലെ ഗുണ, സാഗർ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്.

യഥാക്രമം 41.6 ഡിഗ്രി സെൽഷ്യസും 42.5 ഡിഗ്രി സെൽഷ്യസും ആയിരുന്നു താപനില. മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ താപനില താങ്ങാവുന്നതിലും വർധിച്ചുകൊണ്ടിരിക്കുകയാണ്. 

കുർണൂൽ, നന്ദ്യാൽ തുടങ്ങിയ നഗരങ്ങളിൽ യഥാക്രമം 41.9 ഡിഗ്രി സെൽഷ്യസും 42.0 ഡിഗ്രി സെൽഷ്യസും വരെ ഉയർന്ന താപനില രേഖപ്പെടുത്തുന്നതിനാൽ, രായലസീമ മേഖലയിലും ചൂട് തരംഗം തുടരുന്നു.

Advertisment