Advertisment

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍; തീവ്രവാദ ശക്തികൾക്ക് ഇടം നൽകരുതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍

New Update
s jayasankerr

ഗാന്ധിനഗര്‍: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍.

Advertisment

തീവ്രവാദികളും വിഘടനവാദികളും ഉള്‍പ്പെടെയുള്ള ഇത്തരം ശക്തികള്‍ക്ക് ഇടം നല്‍കരുതെന്നും അവിടെയുള്ള നമ്മുടെ കോണ്‍സുലേറ്റ് സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു.

പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെയാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ സാന്‍ ജോസിലുള്ള സ്വാമി നാരായണ്‍ ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ ഇന്ത്യാവിരുദ്ധ-ഖലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്.

ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഒരു ഭക്തനാണ് മതിലില്‍ കറുത്ത മഷികൊണ്ട് മുദ്രാവാക്യം എഴുതിയതായി ആദ്യം കണ്ടതെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രിയാണ് മതിലില്‍ മുദ്രാവാക്യങ്ങളെഴുതിയത് എന്നാണ് കരുതപ്പെടുന്നത്. സംഭവത്തെ കുറിച്ച് നെവാര്‍ക്ക് പോലീസ് അന്വേഷണം ആരംഭിച്ചു

Advertisment