Advertisment

നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​കം: ഇ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂടുതൽ വ്യക്തത വേണം; കാനഡ വിവരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
370 jaishanker.jpg

ഡ​ല്‍​ഹി: ഹ​ര്‍​ദീ​പ് സിം​ഗ് നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വുമായി ബന്ധപ്പെട്ട് മൂ​ന്ന് ഇ​ന്ത്യ​ക്കാ​ര്‍ അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വ്യക്തത വേണമെന്നും ഇതുസംബന്ധിച്ച വി​വ​ര​ങ്ങ​ള്‍​ കാനഡ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍.

അ​റ​സ്റ്റി​ലാ​യ​വ​ര്‍ ഗു​ണ്ടാ​പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​മാ​യി കാ​ന​ഡ​യി​ല്‍ സ്ഥി​ര താ​മ​സ​മാ​ക്കി​യ​വ​രാ​ണ് പ്ര​തി​ക​ള്‍. കൊ​ല​പാ​ത​ക​ത്തി​ന് ഇ​ന്ത്യ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന കാ​ന​ഡ​യി​ല്‍ സം​ഭ​വി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യം മൂ​ല​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ജ്ജ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ന​ഡ​യി​ൽ മൂ​ന്ന് ഇ​ന്ത്യ​ക്കാ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ര​ണ്‍​പ്രീ​ത് സിം​ഗ് (28), ക​മ​ല്‍​പ്രീ​ത് സിം​ഗ് (22), ക​ര​ണ്‍ ബ്രാ​ര്‍ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

Advertisment