Advertisment

ഇന്ത്യാ മുന്നണി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചു, നിതീഷ് കുമാര്‍ കണ്‍വീനര്‍..?;പദവി ഏറ്റെടുക്കാന്‍ വിസമ്മതിച്ച് നിതീഷ്

New Update
നിയമസഭാ തിരഞ്ഞെടുപ്പ്: രാജസ്ഥാൻ നേതാക്കളുമായി കോൺഗ്രസ് അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി

ഡല്‍ഹി: ഇന്ത്യാ മുന്നണി അധ്യക്ഷനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിയമിച്ചതായി റിപ്പോര്‍ട്ട്. സീറ്റ് പങ്കിടല്‍ അജണ്ട, ഭാരത് ജോഡോ ന്യായ് യാത്രയിലെ പങ്കാളിത്തം, സഖ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ എന്നിവ അവലോകനം ചെയ്യുന്നതിനായി ഇന്ത്യ ബ്ലോക്കിന്റെ നേതാക്കള്‍ ഇന്ന് വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു.

Advertisment

അതേസമയം, കണ്‍വീനര്‍ സ്ഥാനത്തേക്ക് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ഉള്‍പ്പെടുത്തി. എന്നാല്‍, തങ്ങള്‍ ഒരു സ്ഥാനത്തിനും പിന്നാലെയല്ലെന്ന് നിതീഷ് കുമാര്‍ പക്ഷം പറഞ്ഞു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും കണ്‍വീനര്‍ പദവി സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക. വെള്ളിയാഴ്ച ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടിയുടെ ലോക്സഭാ കോര്‍ഡിനേറ്റര്‍മാരുടെ യോഗം ചേര്‍ന്നിരുന്നു.

ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഡല്‍ഹി, ഗോവ, ദാദ്ര നഗര്‍ ഹവേലി, ദാമന്‍ ദിയു എന്നിവിടങ്ങളില്‍ നിന്നുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗമാണ് ആദ്യം നടന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഡ്, ജമ്മു-കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗമാണ് രണ്ടാമത് ചേര്‍ന്നത്.

Advertisment