Advertisment

ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യാ​ൻ മ​ഹു​വ മൊ​യ്ത്ര​യ്ക്ക് നോ​ട്ടീ​സ്; വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെന്ന് ഹൈ​ക്കോ​ട​തി

New Update
ബിജെപിയുടെ ട്രോളന്മാരേ നിങ്ങൾ ചെയ്യുന്ന ഏറ്റവും മികച്ച കാര്യത്തിൽ ഉറച്ചു നിൽക്കണം; അല്ലാതെ ചായക്കപ്പിൽ ബീയർ കുടിക്കുന്ന ഇരട്ടത്താപ്പ് ചെയ്യരുത്! രാഹുല്‍ ഗാന്ധിയെ പരിഹസിച്ച ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര

ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ​നി​ന്ന് അ​യോ​ഗ്യ​യാ​ക്കി​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ൻ എം​പി മ​ഹു​വ മൊ​യ്ത്ര​യ്ക്ക് ഔ​ദ്യോ​ഗി​ക വ​സ​തി ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ്.

Advertisment

ഇ​തി​നെ​തി​രേ മ​ഹു​വ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് എ​സ്റ്റേ​റ്റാ​ണ് വ​സ​തി ഒ​ഴി​യ​ണം എ​ന്ന് കാ​ണി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് അ​യോ​ഗ്യ​ത​യെ തു​ട​ർ​ന്ന് വ​സ​തി ഒ​ഴി​യാ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മ​ഹു​വ​യ്ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് വി​ഷ​യ​ത്തി​ൽ മ​ഹു​വ ഡ​ൽ​ഹി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​സ്റ്റീ​സ് ഗി​രി​ഷ് ക​ത്പാ​ലി​യ​യാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഡി​സം​ബ​ർ എ​ട്ടി​നാ​ണ് മ​ഹു​വ​യെ ലോ​ക്സ​ഭ​യി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്കി​യ തീ​രു​മാ​നം വ​ന്ന​ത്. ദ​ർ​ശ​ൻ ഹി​രാ​ന​ന്ദാ​നി​ക്കാ​യി സ​ഭാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചു. ഇ​തി​നാ​യി ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ഉ​പ​ഹാ​ര​ങ്ങ​ളും കൈ​പ്പ​റ്റി എ​ന്ന കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഹു​വ​യെ ലോ​ക്സ​ഭ​യി​ൽ നി​ന്ന് അ​യോ​ഗ്യ​യാ​ക്കി​യ​ത്

Advertisment