Advertisment

'ഇനി ഒരു ഇടവേള': ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി

New Update
modiUntitled2

ഡല്‍ഹി: ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്ന പ്രതിമാസ പരിപാടിയായ മന്‍ കി ബാത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് നിര്‍ത്തിവെയ്ക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് നടന്ന മന്‍ കി ബാത്തിന്റെ 110-ാമത്തെ എപ്പിസോഡിലാണ് മോദിയുടെ പ്രഖ്യാപനം.

അടുത്ത മൂന്ന് മാസത്തേയ്ക്ക് മന്‍ കി ബാത്ത് പരിപാടി നിര്‍ത്തിവെയ്ക്കുകയാണ്. ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാര്‍ച്ചില്‍ നിലവില്‍ വരുമെന്ന കണക്കുകൂട്ടലിലാണ് തീരുമാനമെന്നും മോദി പറഞ്ഞു.

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സമയമാണിത്. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അടുത്ത മൂന്ന് മാസത്തേയ്ക്ക് മന്‍ കി ബാത്ത് സംപ്രേക്ഷണം ചെയ്യില്ല. മാര്‍ച്ചില്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് തീരുമാനം. മോദി പറഞ്ഞു.

Advertisment