Advertisment

മണിപ്പുരിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
V

ഡൽഹി: മണിപ്പുരിലെ മൊറെയിൽ സുരക്ഷാസേനയും അക്രമികളും തമ്മിൽ വീണ്ടും വെടിവയ്പ്പ്. സുരക്ഷ ഉദ്യോഗസ്ഥർക്കുനേരെ ബോംബെറുണ്ടായതായിട്ടാണ് റിപ്പോർട്ട്‌. പ്രദേശത്ത് രൂക്ഷമായ വെടിവയ്പ്പ് തുടരുകയാണ്. നിരവധിപ്പേർക്ക് പരുക്കേറ്റതായിട്ടാണ് റിപ്പോർട്ട്.

Advertisment

അസം റൈഫിൾസും മണിപ്പുർ പൊലീസും ശക്തമായി തിരിച്ചടിക്കുന്നു. മ്യാൻമർ അതിർത്തിയായ ഇവിടെ ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ് മണിപ്പുർ പൊലീസിന്റെ കമാൻഡോ സംഘത്തെ ലക്ഷ്യമിട്ട് ആർപിജി ആക്രമണമുണ്ടായത്.

അതിന് മുൻപ് പട്രോളിങ്ങിന്റെ ഭാഗമായിരുന്ന പൊലീസ് സംഘത്തിനുനേരെയുണ്ടായ വെടിവയ്പ്പിൽ അഞ്ച് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു. മൊറെയിലെ ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി സായുധ വിഭാഗങ്ങളാണെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങ് ആരോപിച്ചിരുന്നു.

 

 

Advertisment