Advertisment

മണിപ്പൂരിൽ തട്ടിക്കൊണ്ടു പോയ സൈനികനെ രക്ഷപെടുത്തി

New Update
Manipur Army officer Rescued

ഡല്‍ഹി: മണിപ്പൂരില്‍ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ സൈനിക ഉദ്യോഗസ്ഥനെ രക്ഷപെടുത്തി. ഒമ്പത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സൈനികനെ രക്ഷപെടുത്തിയത്. കരസേനയിലെ ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറായ കൊന്‍സം ഖേദ സിങിനെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്കാണ് സംഭവം.

Advertisment

വൈകിട്ട് ആറരയോടെ സുരക്ഷാസേന ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി. ശേഷം ജെസിഒയെ തൗബാൽ ജില്ലയിലെ വൈഖോങ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ഖേദ സിംഗിനെ തട്ടിക്കൊണ്ടുപോയവർ ഇയാളിൽ നിന്ന് പണം തട്ടിയെടുക്കാൻ ആഗ്രഹിച്ചിരുന്നതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, കാരണം അദ്ദേഹത്തിൻ്റെ കുടുംബത്തിന് മുമ്പ് ഇത്തരം ഭീഷണികൾ ഉണ്ടായിരുന്നു.

തട്ടിക്കൊണ്ടുപോയ ഉടൻ, ജെസിഒ ഖേദാ സിംഗിനെ രക്ഷിക്കാൻ തിരച്ചിൽ ആരംഭിക്കുകയും ദേശീയ പാത 102 ലെ എല്ലാ വാഹനങ്ങളും പരിശോധിക്കുകയും ചെയ്തു. അവധിയിലായിരുന്ന ഖേദ സിംഗിനെ വീട്ടിൽ നിന്നുമാണ് തട്ടിക്കൊണ്ട് പോകുന്നത്.

മെയ്തേയ് വിജിലൻ്റ് ഗ്രൂപ്പായ അറംബൈ തെങ്കോൾ എന്ന സായുധ സംഘമാണ് അമിത് സിങ്ങിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. മെയ്തേയ്, കുക്കി സമുദായങ്ങൾ തമ്മിലുള്ള വംശീയ അക്രമത്തിന് സാക്ഷ്യം വഹിച്ച മണിപ്പൂരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട അശാന്തി സംഭവങ്ങളിൽ ഈ കേസും ഉൾപ്പെടുന്നു.

Advertisment