Advertisment

സാമൂഹിക നീതിക്കായുള്ള ഠാക്കൂറിന്റെ നിരന്തരമായ പരിശ്രമം ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം സൃഷ്ടിച്ചു, ഈ സര്‍ക്കാര്‍ മുന്നേറിയത് കര്‍പ്പൂരി ഠാക്കൂര്‍ കാണിച്ച വഴിയിലൂടെ: കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി

New Update
modi

ഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന് ബഹുമതിയായ ഭാരതരത്ന പുരസ്കാരത്തിന് അര്ഹനായ ബിഹാര് മുന് മുഖ്യമന്ത്രി കര്പൂരി ഠാക്കൂറിന് ആദരാഞ്ജലി അര്പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.

Advertisment

സാമൂഹിക നീതിക്കായുള്ള ഠാക്കൂറിന്റെ നിരന്തരമായ പരിശ്രമം ജനങ്ങളുടെ ജീവിതത്തിൽ നല്ല സ്വാധീനം സൃഷ്ടിച്ചുവെന്ന് മോദി പറഞ്ഞു.

പ്രതിബന്ധങ്ങളെ അതിജീവിച്ച് ഠാക്കൂർ നേട്ടങ്ങൾ കൈവരിക്കുകയും സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്തു- പ്രധാനമന്ത്രി പറഞ്ഞു.

പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യവും അവസരങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയോടെ ഠാക്കൂര്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണെന്ന് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ 10 വര്ഷമായി തന്റെ സര്ക്കാര് ഠാക്കൂറിന്റെ പാതയിലൂടെയാണ് നടന്നതെന്നും പരിവര്ത്തന ശാക്തീകരണം കൊണ്ടുവന്ന പദ്ധതികളും നയങ്ങളും കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു.

Advertisment