Advertisment

കരുതലിന്റെ കാവലായി ഒരമ്മ ! റെയിൽവേ ട്രാക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ വകവയ്ക്കാതെ പാളത്തിലേക്ക് ചാടി അമ്മ; വീഡിയോ വൈറൽ !

New Update
H

ഡൽഹി: റെയിൽവേ ട്രാക്കിൽ പെട്ടുപോയ തന്റെ കുഞ്ഞിനെ രക്ഷിക്കാൻ സ്വന്തം ജീവൻ വകവയ്ക്കാതെ പാളത്തിലേക്ക് ചാടി അമ്മ. ട്രെയിൻ പോയി തീരുന്ന വരെ ആ കുഞ്ഞിന് കവചമായ അമ്മയാണ് റിയൽ ഹീറോ. അമ്മ കുഞ്ഞിനെ രക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

Advertisment

കുഞ്ഞിനെ രക്ഷിക്കാൻ അമ്മ ഏതറ്റം വരെയും പോകും എന്ന് മനസിലാക്കി തരുന്ന വീഡിയോയാണ് പുറത്തുവന്നത്. ബീഹാറിലെ ബാരാ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം നടന്നത്. ഡൽഹിയിലേക്കുള്ള യാത്രയിലാണ് അമ്മയും രണ്ട് കുട്ടികളും ട്രാക്കിൽ വീണത്. വീണു കിടന്ന മക്കളെ മാറോടണച്ച് ആ അമ്മ ട്രാക്കിൽ തന്നെ ഒരു കവചമായി കിടന്നു.

തുടർന്ന് ട്രെയിൻ പോയ ശേഷം മറ്റ് യാത്രക്കാർ ചേർന്ന് അമ്മയെയും കുട്ടികളെയും രക്ഷിച്ചു. രക്ഷപെട്ട അമ്മയും കുട്ടികളും സുഖമായി ഇരിക്കുന്നു. 

https://m.facebook.com/story.php?story_fbid=pfbid02bVty4uxqfFq6GmcXcEMGfmskGR8MEYwj7GZzJQ3zyJ28Bp77gn67MrZfjLxwzDkSl&id=100060587001731&mibextid=Nif5oz

Advertisment