Advertisment

'സ്ലോ പോയിസണ്‍ നല്‍കി കൊന്നു'; ആരോപണവുമായി മുക്താര്‍ അന്‍സാരിയുടെ മകന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
mukhtar-ansari

ഡല്‍ഹി: തടവുശിക്ഷ അനുഭവിച്ചുവരവെ ജയില്‍ വെച്ചു മരിച്ച ഗുണ്ടാ തലവനും രാഷ്ട്രീയ നേതാവുമായ മുക്താര്‍ അന്‍സാരിയെ വിഷം നല്‍കി കൊലപ്പെടുത്തിയതാണെന്ന് ആരോപണം. സ്ലോ പോയിസണ്‍ നല്‍കി പിതാവിനെ കൊലപ്പെടുത്തിയതാണെന്നാണ് മകന്‍ ഉമര്‍ അന്‍സാരി ആരോപിച്ചു.

Advertisment

മാര്‍ച്ച് 19 ന് അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം നല്‍കിയെന്നും ഉമര്‍ ആരോപിച്ചു. പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് അധികൃതര്‍ ഒരു വിവരവും തന്നെ അറിയിച്ചില്ല. മാധ്യമങ്ങളില്‍ നിന്നാണ് വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസം പിതാവിനെ കാണാന്‍ ജയിലില്‍ പോയെങ്കിലും അനുമതി നല്‍കിയില്ല. പിതാവിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ഉമര്‍ അന്‍സാരി പറഞ്ഞു.

Advertisment