Advertisment

ക്രിസ്ത്യന്‍ സമൂഹത്തിന്റെ സംഭാവനയെ ഇന്ത്യ അഭിമാനത്തോടെ അംഗീകരിക്കുന്നു: നരേന്ദ്രമോദി

New Update
G

ഡല്‍ഹി: സമൂഹത്തിന് ദിശാബോധം നല്‍കുന്നതിലും സേവനബോധം നല്‍കുന്നതിലും ക്രിസ്ത്യന്‍ സമൂഹത്തിന്റെ പങ്കിനെ പ്രശംസിച്ച് പധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം അഭിമാനത്തോടെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Advertisment

ക്രിസ്മസ് ദിനത്തില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന വിരുന്ന് സല്‍ക്കാരത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ സമൂഹത്തിലെ ക്ഷണിക്കപ്പെട്ട അതിഥികള്‍ വിരുന്നില്‍ പങ്കെടുത്തു.

ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ സമൂഹം നടത്തുന്ന സ്ഥാപനങ്ങള്‍ രാജ്യത്തുടനീളം വലിയ സംഭാവനകള്‍ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. യേശുക്രിസ്തുവിന്റെ ജീവിത സന്ദേശം അനുകമ്പയിലും സേവനത്തിലും കേന്ദ്രീകൃതമാണെന്നും എല്ലാവര്‍ക്കും നീതി ലഭിക്കുന്ന ഒരു സമൂഹത്തിന് വേണ്ടിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഈ മൂല്യങ്ങള്‍ തന്റെ ഗവണ്‍മെന്റിന്റെ വികസന യാത്രയില്‍ ഒരു വഴികാട്ടിയായി വര്‍ത്തിക്കുന്നു. ഹിന്ദു തത്ത്വചിന്തയുടെ ഉറവിടമായി കണക്കാക്കപ്പെടുന്ന ഉപനിഷത്തുകളും ബൈബിളിനെപ്പോലെ പരമമായ സത്യം തിരിച്ചറിയുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 

 

 

Advertisment