Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉത്തരേന്ത്യയില്‍ ബിജെപി വിജയം ആവര്‍ത്തിക്കും, എന്നാല്‍ അവകാശപ്പെടുന്നതു പോലെ 370 സീറ്റിന് സാധ്യതയില്ല; പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്ന് പ്രശാന്ത് കിഷോര്‍

ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ടിഡിപി- ബിജെപി സഖ്യം നേട്ടം കൊയ്യുമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

New Update
prashant

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും ഒഡീഷയിലും ബിജെപി ഒന്നാമതെത്താന്‍ സാധ്യതയുണ്ടെന്ന് തെരഞ്ഞുടപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷേറിന്റെ പ്രവചനം.

Advertisment

ആന്ധ്രാപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജഗന്‍മോഹന്‍ റെഡ്ഡിക്ക് തിരിച്ചുവരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും ടിഡിപി- ബിജെപി സഖ്യം നേട്ടം കൊയ്യുമെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രശാന്ത് കിഷോര്‍ പറഞ്ഞു.

പരാജയം ആവര്‍ത്തിച്ചാല്‍ തത്കാലം മാറിനില്‍ക്കാന്‍ രാഹുല്‍ ഗാന്ധി മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടില്‍ ബിജെപി വോട്ടുശതമാനം രണ്ടക്കം കടക്കും. തെലങ്കാനയില്‍ ഒഡീഷ, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര, ബിഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളിലെ 204 സീറ്റില്‍ 47 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 2014ല്‍ 29 സീറ്റും.

ഉത്തരേന്ത്യയില്‍ ബിജെപി വിജയം ആവര്‍ത്തിക്കും. എന്നാല്‍ ബിജെപി അവകാശപ്പെടുന്നതുപോലെ 370 സീറ്റിന് സാധ്യതയില്ല. മൂന്നാം തവണ ജയിക്കുന്നതോടെ ദീര്‍ഘകാലം ബിജെപിയുടെതായിരിക്കും എന്ന നിഗമനത്തോട് യോജിപ്പില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

1984ലെ ഏറ്റവും വലിയ വിജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസിന്റെ പ്രതാപം ക്ഷയിക്കാന്‍ തുടങ്ങിയത്. പിന്നീട് ഒരിക്കലും ഒറ്റയ്ക്ക് ഭരണത്തിലെത്താനായിട്ടില്ല.

Advertisment