Advertisment

നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ മഴക്കാല ദുരന്തത്തിൽ ജനങ്ങളെ നിരാശരാക്കിയപ്പോൾ നിതിൻ ഗഡ്കരി സംസ്ഥാനത്തെ ദേശീയപാതകളുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിച്ചു; ഗഡ്കരിക്ക് പ്രശംസയുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷ

കോൺഗ്രസ് പ്രവർത്തകർ സജീവവും തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജരുമാണ്, എല്ലാ ലോക്‌സഭാ സീറ്റുകളിലും ഹിമാചലിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടി വിജയിക്കുമെന്നും പ്രതിഭ പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
prahibha singh UntitledD.jpg

ഷിംല: ബിജെപി കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയെ പ്രശംസിച്ച് ഹിമാചൽ പ്രദേശിലെ കോൺഗ്രസ് അദ്ധ്യക്ഷയും മാണ്ഡി സീറ്റിലെ പാർട്ടി സ്ഥാനാർത്ഥിയുമായ പ്രതിഭാ സംഗ്.

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിമാചൽ പ്രദേശിലെ ഏറ്റവും വലിയ മഴക്കാല ദുരന്തത്തിൽ ജനങ്ങളെ നിരാശരാക്കിയപ്പോൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സംസ്ഥാനത്തെ ദേശീയപാതകളുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങളും പരിഹരിച്ചതായി പ്രതിഭാ സിംഗ് പറഞ്ഞു. 

ഹിമാചൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെയാണ് കഴിഞ്ഞ മഴക്കാലത്ത് നേരിട്ടത്, എന്നാൽ പ്രത്യേക സാമ്പത്തിക സഹായമൊന്നും കേന്ദ്രം നൽകിയില്ല.

അതേ സമയം ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ സംസ്ഥാന സർക്കാർ 4500 കോടി രൂപയുടെ പാക്കേജാണ് നൽകിയത്. ഈ വിഷയം തിരഞ്ഞെടുപ്പ് വേളയിൽ ഉന്നയിക്കുമെന്നും അവർ പറഞ്ഞു.

“ഞാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ദുരന്തനിവാരണത്തിന് സാമ്പത്തിക സഹായം അഭ്യർത്ഥിച്ചിരുന്നു. നിങ്ങളുടെ മുഖ്യമന്ത്രിയും എന്നെ കണ്ടിരുന്നുവെന്നും സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു, പക്ഷേ നിരാശയായിരുന്നു ഫലം, മാണ്ഡി ലോക്‌സഭാ മണ്ഡലത്തിലെ സിറ്റിംഗ് എംപി കൂടിയായ പ്രതിഭാ സിംഗ് പറഞ്ഞു. എന്നാൽ, കേന്ദ്ര ഗതാഗത, ഹൈവേ മന്ത്രി നിധിൻ ഗഡ്കരി വളരെ സഹായകരമായാണ് ഹിമാചലിനായി പ്രവർത്തിച്ചതെന്ന് അവർ കൂട്ടിച്ചേർത്തു. 

കോൺഗ്രസ് പ്രവർത്തകർ സജീവവും തിരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജരുമാണ്, എല്ലാ ലോക്‌സഭാ സീറ്റുകളിലും ഹിമാചലിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും പാർട്ടി വിജയിക്കുമെന്നും പ്രതിഭ പറഞ്ഞു.

“ഞങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു, ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വിജയിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. പ്രവർത്തകരുടെ ശക്തി ഉപയോഗിച്ച് വീടുവീടാന്തരം കയറിയിറങ്ങി സർക്കാരിന്റെ നേട്ടങ്ങൾ പറയുമെന്ന് മുൻ മുഖ്യമന്ത്രി വീർഭദ്രയുടെ ഭാര്യ കൂടിയായ പ്രതിഭ സിംഗ് പറഞ്ഞു. 

നേരത്തേ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലടക്കം പ്രതിഭാ സിംഗ് വിമുഖത കാട്ടിയത് കോൺഗ്രസിനെ വെട്ടിലാക്കിയിരുന്നു. നിലവിലെ സാഹചര്യം അനുകൂലമല്ലെന്നും കോൺഗ്രസ് പ്രവർത്തകർ നിരാശരാണെന്നും വിമർശിച്ചുകൊണ്ടാണ് പ്രതിഭാ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള വിമുഖത തുറന്നുപറഞ്ഞത്. 

 

Advertisment