Advertisment

തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് കനത്ത തിരിച്ചടി; നേതാക്കളുമായുള്ള തർക്കത്തെ തുടർന്ന് പാർട്ടി അംഗത്വം രാജിവച്ച് കോൺഗ്രസ് നേതാവ് രാധികഖേര

New Update
Y

ഡൽഹി: പാർട്ടി അംഗത്വം രാജിവച്ച് ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാവ് രാധികഖേര. കോൺഗ്രസ് നാഷണൽ മീഡിയ കോഡിനേറ്ററായ രാധികഖേരയുടെ രാജി നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണെന്നാണ് സൂചന. രാധികയുടെ രാജി ഈ ലോകസഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന് കനത്ത തിരിച്ചടിയായേക്കും.

'അതെ, ഞാന്‍ ഒരു പെണ്‍കുട്ടിയാണ്, പോരാടാന്‍ കഴിയും. അതാണ് ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത്. എനിക്കും എന്റെ നാട്ടുകാര്‍ക്കും നീതിക്കായി ഞാന്‍ പോരാടുന്നത് തുടരും'. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച രാജിക്കത്തില്‍ രാധിക ഖേര പറഞ്ഞു.

രാജിക്കത്തിന്റെ പകര്‍പ്പ് രാധിക എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്. രാമ ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തടഞ്ഞു. അതും രാജിക്ക് കാരണമായെന്ന് കത്തില്‍ പറയുന്നുണ്ട്

Advertisment