Advertisment

ബാലക് റാം'! അയോധ്യയിലെ രാമ വിഗ്രഹം അറിയപ്പെടുന്നത് ഈ പേരില്‍

New Update
ram

അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയ ശ്രീരാമന്റെ വിഗ്രഹം 'ബാലക് റാം' എന്ന് അറിയപ്പെടും. അഞ്ച് വയസ്സുള്ള ഒരു ആണ്‍കുട്ടിയായി നില്‍ക്കുന്ന നിലയിലാണ് വിഗ്രഹം. കുട്ടിയോടുള്ള സാമ്യം കാരണമാണ് ബാലക് റാമെന്ന് വിളിക്കുന്നതെന്നും ക്ഷേത്ര പുരോഹിതന്‍ അരുണ്‍ ദീക്ഷിത് വ്യക്തമാക്കി.   

Advertisment

'ആദ്യമായി ഞാന്‍ വിഗ്രഹം കണ്ടപ്പോള്‍ വല്ലാതെ ആവേശഭരിതനായി. എന്റെ മുഖത്ത് നിന്ന് കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ അനുഭവിച്ച വികാരം എനിക്ക് വിശദീകരിക്കാന്‍ കഴിയില്ല,' അദ്ദേഹം പറഞ്ഞു.

രാം ലല്ല വിഗ്രഹത്തിന്റെ 'പ്രാണ്‍ പ്രതിഷ്ഠ' തനിക്ക് ഏറ്റവും ദിവ്യവും പരമോന്നതവും ആണെന്ന് ഏകദേശം 50 മുതല്‍ 60 വരെ പ്രതിഷ്ഠകള്‍ നടത്തിയിട്ടുള്ള വാരണാസി സ്വദേശിയായ അദ്ദേഹം പറഞ്ഞു. ജനുവരി 18 നാണ് തനിക്ക് ആദ്യമായി വിഗ്രഹം കാണാന്‍ കഴിഞ്ഞതെന്ന് അരുണ്‍ ദീക്ഷിത് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടക ആസ്ഥാനമായുള്ള ശില്‍പിയായ അരുണ്‍ യോഗിരാജാണ് 51 ഇഞ്ച് വലിപ്പമുള്ള വിഗ്രഹം നിര്‍മ്മിച്ചത്. രാമനെ അഞ്ചുവയസ്സുള്ള കുട്ടിയായി ചിത്രീകരിക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹം അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളുമാണ്.

15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ഒരു തിലകം, ഒരു കിരീടം, നാല് മാലകള്‍, അരപ്പട്ട, രണ്ട് ജോഡി പാദസരം, വിജയ് മാല, രണ്ട് മോതിരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഗംഭീരമായ ആഭരണങ്ങള്‍ 12 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്.

Advertisment