Advertisment

കണ്‍മുന്നില്‍ നിറപുഞ്ചിരി തൂകുന്ന ശ്രീരാമന്‍! വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ വൈറലായി എഐ വീഡിയോ: രാമഭക്തരെ അമ്പരപ്പിച്ച് മിഴി തുറന്ന് നിറപുഞ്ചിരി തൂകുന്ന രാംലല്ലയുടെ മനോഹര വീഡിയോ കാണാം!

New Update
lallla

അയോധ്യ: രാജ്യമെമ്പാടും ആകാംഷഭരിതരായി കാത്തിരുന്ന രാമഭക്തരെ ആവേശത്തിലാഴ്ത്തി അയോധ്യയില്‍ ജനുവരി 22 ന് രാമവിഗ്രഹ പ്രതിഷ്ഠ നടത്തിയിരുന്നു. 6 ദിവസത്തെ ആചാരങ്ങള്‍ക്ക് ശേഷമായിരുന്നു വിഗ്രഹ പ്രതിഷ്ട നടത്തിയത്. പ്രതിഷ്ഠയ്ക്കു പിന്നാലെ രാമക്ഷേത്രത്തിന്റെ വാതിലുകള്‍ ഭക്തര്‍ക്കായി തുറന്നുകൊടുത്തു. 

Advertisment

പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് എന്നിവരടക്കം നിരവധി വിശിഷ്ട അതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു. വിഗ്രഹ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ഹെലികോപ്റ്ററില്‍ നിന്ന് ചടങ്ങിനെത്തിയ അതിഥികള്‍ക്ക് നേരെ പുഷ്പവൃഷ്ടി നടത്തിയിരുന്നു. വിഗ്രഹ പ്രതിഷ്ഠയ്ക്കു ശേഷം പ്രധാനമന്ത്രി രാം ലല്ലയ്ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു.

ഇപ്പോള്‍ രാമഭക്തരെ ആവേശത്തിലാക്കി രാംലല്ലയുടെ വിഗ്രഹത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. രാം ലല്ലയെ ജീവനോടെ കാണുന്ന എഐ വീഡിയോയും പ്രചരിക്കുന്നുണ്ട്. വീഡിയോയില്‍ രാംലല്ല ചിരിക്കുന്നത് കാണാം. 

Advertisment