Advertisment

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യ്ക്ക് പി​ന്തു​ണ; രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​രാ​ധ​ക​രു​ടെ വി​മ​ർ​ശ​നം

New Update
G

ജ​യ്പു​ർ: അ​യോ​ധ്യ​യി​ല്‍ രാ​മ​ക്ഷേ​ത്ര പ്രാ​ണ പ്ര​തി​ഷ്ഠാ ച​ട​ങ്ങി​നെ പി​ന്തു​ണ​ച്ച് പോ​സ്റ്റി​ട്ട രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് രു​ക്ഷ വി​മ​ർ​ശ​നം. മും​ബൈ ഇ​ന്ത്യ​ന്‍​സ്, ല​ഖ്‌​നൗ സൂ​പ്പ​ര്‍ ജെ​യ​ന്‍റ്സ് എന്നിവരും പ്ര​തി​ഷ്ഠാ ച​ട​ങ്ങി​ന് പി​ന്തു​ണ​യ​റി​യി​ച്ച് പോ​സ്റ്റി​ട്ടി​രു​ന്നു.

Advertisment

തു​ട​ർ​ന്ന് വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ നി​ന്ന് ഉ​യ​ർ​ന്ന​ത്. വി​ഷ‌​യത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നാ​ണ് രൂ​ക്ഷ വി​മ​ർ​ശ​നം ഏ​ൽ​ക്കേ​ണ്ടി വ​ന്ന​ത്. അ​യോ​ധ്യ ക്ഷേ​ത്ര പ്ര​തി​ഷ്ഠ​യോ​ട് ​അനു​ബ​ന്ധി​ച്ച് ജ​യ്പു​ർ ന​ഗ​ര​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ളു​ടെ ദൃ​ശ്യ​ങ്ങ​ളാ​ണ് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് പ​ങ്കു​വ​ച്ച​ത്.

എ​ന്നാ​ൽ മ​ത​പ​ര​വും രാ​ഷ്ട്രീ​യ​വു​മാ​യ പോ​സ്റ്റു​ക​ൾ ടീം ​ഔ​ദ്യോ​ഗി​ക സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ശ​രി​യ​ല്ല​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന​ത്. പേ​ജ് അ​ൺ​ഫോ​ളോ ചെ​യ്യു​ന്ന​താ​യാ​ണ് പ​ല ആ​രാ​ധ​ക​രും പോ​സ്റ്റി​ന് താ​ഴെ എ​ഴു​തി​യ​ത്. എ​ന്നാ​ൽ വി​ഷ​യ​ത്തി​ൽ ചി​ല​ർ ടീ​മി​ന് പി​ന്തു​ണ​യ​റി​യി​ക്കു​ക​യും ചെ​യ്തു.

 

Advertisment