Advertisment

എൺപതുകളിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം സീരിയല്‍ വീണ്ടും സംപ്രേഷണം ചെയ്യും; കേരള സ്റ്റോറിയ്ക്ക് പിന്നാലെ വീണ്ടും ചര്‍ച്ചയായി ദൂരദര്‍ശന്‍

ദ കേരള സ്റ്റേറി സംപ്രേഷണം ചെയ്തതിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് കേരളത്തിൽ നിന്നും ഉയർന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പരാതിയും അവഗണിച്ചായിരുന്നു സിനിമയുമായി ദൂരദർശൻ മുന്നോട്ടുപോയത്. 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Ramayanam Telecast on Doordarshan

ഡല്‍ഹി: എൺപതുകളിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം വീണ്ടും പ്രേക്ഷകരിലേയ്ക്ക് എത്തിയ്ക്കുമെന്ന് ദൂരദർശൻ. ദൂരദർശൻ നാഷണൽ ചാനലിൽ എല്ലാ ദിവസവും വൈകുന്നേരം 6 മണിക്കും തൊട്ടടുത്ത ദിവസം 12 മണിക്കും സീരിയൽ പുനഃ സംപ്രേഷണം ചെയ്യും. 

Advertisment

ചാനലിൻ്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ദൂരദർശൻ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്. നേരത്തെ കോവിഡ് കാലത്ത് രാമായണം സീരിയൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്നു. 

ദ കേരള സ്റ്റേറി സംപ്രേഷണം ചെയ്തതിനെതിരെ വലിയ തോതിലുള്ള വിമർശനമാണ് കേരളത്തിൽ നിന്നും ഉയർന്നത്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരുടെ പരാതിയും അവഗണിച്ചായിരുന്നു സിനിമയുമായി ദൂരദർശൻ മുന്നോട്ടുപോയത്. 

തിരഞ്ഞെടുപ്പുകാലത്ത് കേരളത്തെയും പ്രത്യേക വിഭാഗത്തെയും മോശമാക്കി ചിത്രീകരിക്കുന്ന കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നത് വോട്ട് നേടാനുള്ള ശ്രമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎമ്മും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷൻ് പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് രാമായണം വീണ്ടും സംപ്രേഷണം ചെയ്യുമെന്ന് ദൂരദർശൻ വ്യകര്തമാക്കുന്നത്. 

Advertisment