Advertisment

മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍; വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വരപ്രസാദ് റാവുവും ബിജെപിയില്‍ ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
bjp Untitleed.jpg

ഡല്‍ഹി: മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ബദൗരിയയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

Advertisment

ഉത്തര്‍പ്രദേശ് സ്വദേശിയാണ്.40 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച ബദൗരിയ, 2021 ലാണ് സേനയില്‍ നിന്നും വിരമിച്ചത്.

സ്വാശ്രയത്വം വര്‍ദ്ധിപ്പിക്കുന്നതിനും സായുധ സേനയെ ആധുനികവല്‍ക്കരിക്കുന്നതിനും നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ബദൗരിയ പ്രശംസിച്ചു.

മുന്‍ എംപിയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ വരപ്രസാദ് റാവുവും ബിജെപിയില്‍ ചേര്‍ന്നു. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയാണ് മുന്‍ ഐഎഎസ് ഓഫീസറായ റാവു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഊര്‍ജ്ജസ്വലനായ രാഷ്ട്രീയക്കാരനാണ് നരേന്ദ്രമോദിയെന്ന് റാവു പറഞ്ഞു.

Advertisment