Advertisment

ഓഹരി വിപണിയില്‍ കൃത്രിമത്തിന് സാധ്യത, ബ്രോക്കര്‍മാര്‍ കരുതിയിരിക്കുക; നിക്ഷേപകരുടെ വിശ്വാസമാണ് എല്ലാത്തിലും വലുത്. വിശ്വാസം നഷ്ടപ്പെട്ടാല്‍ എല്ലാം പരാജയപ്പെടുമെന്ന് സെബിയുടെ മുന്നറിയിപ്പ്

New Update
sebiUntitled2

ഡല്‍ഹി: ഓഹരി വിപണിയിലെ കൃത്രിമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ സെബിയുടെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ സംഭവിക്കുന്നത് തടയുന്നതിന് വേണ്ട മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളാന്‍ ബ്രോക്കര്‍മാര്‍ തയ്യാറാവാണമെന്ന് സെബി മുഴുവന്‍ സമയ അംഗമായ കമലേഷ് ചന്ദ്ര വര്‍ഷ്ണി ആവശ്യപ്പെട്ടു.

Advertisment

നിലവില്‍ ഓഹരി വിപണി റെക്കോര്‍ഡുകള്‍ കുതിച്ച് മുന്നേറുകയാണ്. ഈ പശ്ചാത്തലത്തിലാണ് ജാഗ്രതാനിര്‍ദേശം. വിപണിയില്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് ഇത് കരുത്തുപകരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഡിസംബര്‍ അവസാനം വരെയുള്ള കണക്കനുസരിച്ച് ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.9 കോടിയായി ഉയര്‍ന്നിരിക്കുകയാണ്. ഒന്‍പത് മാസം കൊണ്ട് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ വിപണിയില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ബ്രോക്കര്‍മാര്‍ ഉറപ്പുവരുത്തണം.

നിക്ഷേപകരുടെ വിശ്വാസമാണ് എല്ലാത്തിലും വലുത്. വിശ്വാസം നഷ്ടപ്പെട്ടാല്‍ എല്ലാം പരാജയപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

Advertisment