Advertisment

ഈ വർഷത്തെ ആദ്യത്തെ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്; ഇന്ത്യയിൽ ദൃശ്യമാകുമോ?

യുഎസ്, കാനഡ, മെക്സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി  9.12 നും ഏപ്രിൽ 9 ന് പുലർച്ചെ 2.22 നുമിടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
solar eclipse

ഡൽഹി: ഈ വർഷത്തെ ആദ്യത്തെ സമ്പൂർണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന് നടക്കും. സൂര്യനും ചന്ദ്രനും നമ്മുടെ ഗ്രഹവും ഒരു നേർരേഖയിലെത്തി വിന്യസിക്കുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ വർഷത്തെ സമ്പൂർണ ഗ്രഹണം കൂടുതൽ നേരം നീണ്ടുനിൽക്കുമെന്നും ആകാശം ഇരുണ്ടുപോകുമെന്നും സയൻസ്‌ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 

Advertisment

സമ്പൂർണ സൂര്യഗ്രഹണത്തിന്റെ സമയവും തീയതിയും

ഏപ്രിൽ 8 നാണ് സമ്പൂർണ സൂര്യഗ്രഹണം നടക്കുക. യുഎസ്, കാനഡ, മെക്സിക്കോ, നോർത്ത് അമേരിക്കയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി  9.12 നും ഏപ്രിൽ 9 ന് പുലർച്ചെ 2.22 നുമിടയിലാണ് സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാകുക.

പക്ഷേ, ഇന്ത്യയിലെ ജനങ്ങൾക്ക് സൂര്യഗ്രഹണം ദൃശ്യമാകില്ല. പക്ഷേ, നാസയുടെ തത്സമയ വെബ്‌കാസ്റ്റിലൂടെ കാണാൻ കഴിയും. വിവിധ സ്ഥലങ്ങളിൽ നിന്നായി അവർ സൂര്യഗ്രഹണം സ്ട്രീം ചെയ്യും.

സൂര്യഗ്രഹണം ഇന്ത്യയിൽ കാണാൻ കഴിയുന്നത് എപ്പോൾ?

2031 ൽ മേയ് 21 ന് സംഭവിക്കുന്ന സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകും. കേരളത്തിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളിൽ സൂര്യഗ്രഹണം ദൃശ്യമാകും. 

Advertisment