Advertisment

മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് കോൺ​ഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപി അം​ഗത്വം സ്വീകരിച്ചു; ദിശാ ബോധമില്ലാത്ത കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ മികച്ച നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്ന് ശിവരാജ് സിങ് ചൗഹാന്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
suresh-pachouri Untitled44.jpg

ഭോപ്പാൽ: മുൻ കേന്ദ്രമന്ത്രിയും മധ്യപ്രദേശ് കോൺ​ഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സുരേഷ് പച്ചൗരി ബിജെപി അം​ഗത്വം സ്വീകരിച്ചു. ഇന്ന് രാവിലെ മുന്‍ എംഎല്‍എയായ സഞ്ജയ് ശുക്ലക്കൊപ്പം ഭോപ്പാലിലെ ബിജെപി ഓഫീസിലെത്തിയാണ് പാര്‍ട്ടിയില്‍ അം​ഗത്വമെടുത്തത്.

കോൺ​ഗ്രസ് നാശത്തിന്റെ വക്കിലാണ്. ദിശാ ബോധമില്ലാത്ത കോണ്‍ഗ്രസിലെ നേതൃത്വത്തില്‍ മികച്ച നേതാക്കള്‍ എല്ലാവരും അസ്വസ്ഥരാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. 2008 മുതല്‍ മൂന്ന് വര്‍ഷം മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു പച്ചൗരി. പ്രതിരോധ സഹമന്ത്രി, പാര്‍ലമെന്ററി കാര്യസഹമന്ത്രി സ്ഥാനങ്ങളായിരുന്നു പച്ചൗരി വഹിച്ചിരുന്നത്. നാലുതവണ രാജ്യസഭാ എംപിയായിരുന്നു.

മുഖ്യമന്ത്രി മോഹന്‍യാദവ്, മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, സംസ്ഥാന അധ്യക്ഷന്‍ വി ഡി ശര്‍മ, ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയ എന്നിവര്‍ ചേര്‍ന്ന് ഇരുവരേയും പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ വി ഡി ശര്‍മയും പച്ചൗരിയുടെ പാര്‍ട്ടി പ്രവേശനത്തെ സ്വാഗതം ചെയ്തു.

Advertisment