Advertisment

'സീയാവര്‍ രാമചന്ദ്ര കി ജയ്'; രാം ലല്ലയുടെ ചിത്രം പങ്കിട്ട് ശശി തരൂര്‍

New Update
tharoor

ഡല്‍ഹി: അയോധ്യയിലെ രാം ലല്ലയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. അദ്ദേഹത്തിന്റെ ഫേസ്ബുക്ക്- എക്‌സ് അക്കൗണ്ടുകളിലാണ് ചിത്രം പങ്കുവെച്ചത്.

Advertisment

'സീയാവര്‍ രാമചന്ദ്ര കി ജയ്' എന്ന അടിക്കുറിപ്പോടെ പങ്കിട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അണികളടക്കം കടുത്ത വിമരര്‍ശനമാണ് ഉയര്‍ത്തുന്നത്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബിജെപി രാഷ്ട്രീയ വല്‍ക്കരിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

ക്ഷണം ലഭിച്ചിട്ടും കോണ്‍ഗ്രസ് നേതാക്കളോ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയിലെ നേതാക്കളോ ചടങ്ങിനെത്തിയിരുന്നില്ല. ഇതിനിടെയാണ് തിരുവനന്തപുരം എംപിയായ ശശി തരൂരിന്റെ പോസ്റ്റ്.

നേരത്തെ അയോധ്യ പ്രതിഷ്ഠാ ചടങ്ങുകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഗുണം കിട്ടാനുള്ള ബിജെപി തന്ത്രമാണെന്ന് തരൂര്‍ നേരത്തേ വിമര്‍ശനമുന്നയിച്ചിരുന്നു. പുരോഹിതരല്ല പകരം പ്രധാനമന്ത്രിയാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നതെന്നും അതിലെ രാഷ്ട്രീയാര്‍ത്ഥം കാണണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിന്റെ തലേന്ന് ഇത് ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് പാര്‍ട്ടിക്ക് തോന്നിയതിനാല്‍ കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കില്ലെന്നും തരൂര്‍ വ്യക്തമാക്കിയിരുന്നു. 

Advertisment