Advertisment

ഫെബ്രുവരി 16ന്‌ വ്യാവസായിക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
J

ഡൽഹി: ഗ്രാമീണബന്ദിന്‌ ഐക്യദാർഢ്യവുമായി വ്യാവസായിക പണിമുടക്ക്‌ പ്രഖ്യാപിച്ച്‌ കേന്ദ്ര ട്രേഡ്‌ യൂണിയനുകൾ.

Advertisment

മോദി സർക്കാരിന്റെ കർഷക, തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെയാണ് സംയുക്ത കിസാൻ മോർച്ച ഫെബ്രുവരി 16നാണ്‌ പണിമുടക്ക്‌ പ്രഖ്യാപിച്ച്ത്.

കിസാൻ മോർച്ചയും ജോയിന്റ്‌ പ്ലാറ്റ്‌ഫോം ഫോർ ട്രേഡ്‌ യൂണിയനും നടത്തിയ വാർത്താസമ്മേളനത്തിലാണ്‌ പ്രഖ്യാപനം. ഫെബ്രുവരി 16ന്‌ രാജ്യമാകെ ട്രെയിൻ, റോഡ്‌ ഗതാഗതം തടയൽ, ജയിൽ നിറയ്ക്കൽ, കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ പിക്കറ്റിങ്‌ തുടങ്ങി വിവിധ പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കും.

റിപ്പബ്ലിക്ക്‌ ദിനത്തിൽ എസ്‌കെഎം പ്രഖ്യാപിച്ച ട്രാക്‌ടർ പരേഡിനും ട്രേഡ്‌ യൂണിയനുകൾ പിന്തുണ പ്രഖ്യാപിച്ചു.

 

Advertisment