Advertisment

ഉത്തരകാശി തുരങ്കം: കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള മികച്ച പദ്ധതികൾ ഇതാ...

New Update
1399286-uttarakhand-tunnel-collapse5.jpg

ഉത്തരകാശി: ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ നവംബർ 12 മുതൽ കുടുങ്ങികിടക്കുന്ന 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ മൂന്ന് ആഴ്ച പിന്നിട്ടതോടെ വെർട്ടിക്കൽ ഡ്രില്ലിംഗ് ആരംഭിച്ചു.

Advertisment

രക്ഷാപ്രവർത്തനം വേഗത്തിലാക്കുന്നതിന് അമേരിക്കൻ നിർമ്മിത ഓഗർ ഡ്രില്ലിംഗ് മെഷീന്റെ തകർന്ന ഭാഗങ്ങൾ നന്നാക്കാനുള്ള ശ്രമങ്ങൾ നടക്കുകയും സമാന്തരമായി ഒരു തുരങ്കം നിർമ്മിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കൂടാതെ ആറ് രക്ഷാപ്രവർത്തന പദ്ധതികൾ നിലവിലുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി (എൻഡിഎംഎ) അംഗം ലഫ്റ്റനന്റ് ജനറൽ (റിട്ട) സയ്യിദ് അത്താ ഹസ്നൈൻ പറഞ്ഞു, 

"രക്ഷാ പ്രവർത്തനങ്ങൾ നിർത്തിവച്ചിട്ടില്ല, ആറ് പദ്ധതികൾ സമന്വയിപ്പിച്ച് കൊണ്ടാണ് മുന്നേറുന്നത്. അറ്റകുറ്റപ്പണികൾ ഇപ്പോഴും തുടരുകയാണ്."- അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ആരംഭിച്ച വെർട്ടിക്കൽ ഡ്രില്ലിംഗാണ് രണ്ടാമത്തെ മികച്ച ഓപ്ഷൻ.

അത് ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ചതായും 15 മീറ്റർ ഡ്രില്ലിംഗ് ഇതിനകം പൂർത്തിയായതായും ഹസ്‌നൈൻ പറഞ്ഞു. 86 മീറ്റർ വെർട്ടിക്കൽ ഡ്രില്ലിംഗിന് ശേഷം തുരങ്കത്തിന്റെ പുറംതോട് പൊളിക്കേണ്ടിവരുമെന്നും അതിനാൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈഡ്‌വേസ് ഡ്രില്ലിംഗ്

തൊഴിലാളികളെ രക്ഷിക്കാൻ സൈഡ്‌വേസ് ഡ്രില്ലിംഗാണ് ആദ്യം പരിഗണിക്കുന്നത്. എന്നാൽ  സൈഡ്‌വേസ് ഡ്രില്ലിംഗ് ഏറ്റെടുക്കുന്നതിനുള്ള യന്ത്രങ്ങൾ ഇതുവരെ സംഭവ സ്ഥലത്ത് എത്തിയിട്ടില്ല, രാത്രിയിൽ അവിടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹസ്‌നൈൻ വ്യക്തമാക്കി. 

ഡ്രിഫ്റ്റ് ടെക്നോളജി

ഡ്രില്ലിംഗ്‌ പദ്ധതികൾ പ്രവർത്തിക്കുന്നില്ലെങ്കിൽ മറ്റൊരു രക്ഷാപ്രവർത്തനം എന്ന രീതിയായ ഡ്രിഫ്റ്റ് സാങ്കേതികവിദ്യ സ്വീകരിക്കാമെന്ന് ഹസ്നൈൻ വിശദീകരിച്ചു.

"നമുക്ക് പൈപ്പ് സുസ്ഥിരമായി സൂക്ഷിക്കണം, ഓഗറിന്റെ തകർന്ന ഭാഗങ്ങൾ നീക്കം ചെയ്യണം, അതിനായി മുകളിൽ നിന്ന് താഴേക്ക് ഡ്രില്ലിംഗിന് നടത്തണം, ഒപ്പം അകത്ത് കുടുങ്ങിയ 41 സഹോദരന്മാരെ  ശക്തിപ്പെടുത്തുകയും അവരുടെ മാനസിക ക്ഷേമം നിരീക്ഷിക്കുകയും വേണം. ഈ പ്രവർത്തനം വളരെക്കാലം നീണ്ടുനിൽക്കും."- ഹസ്നൈനെ  ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ബാർക്കോട്ടിന്റെ അറ്റത്ത് നിന്ന് ആരംഭിക്കുന്ന രക്ഷാപ്രവർത്തനം

ബാർകോട്ടുള്ള തുരങ്കത്തിന്റെ അറ്റത്ത് നിന്ന് സ്ഫോടന സാങ്കേതികവിദ്യ ഉപയോഗിച്ച് 483 മീറ്റർ തകർത്ത് പുതിയ തുരങ്കം സൃഷ്ടിക്കാനുള്ള പദ്ധതിയുമുണ്ട്. അഞ്ചാമത്തെ സ്ഫോടനത്തിലൂടെ 10-12 മീറ്റർ വരെ തുരക്കാനായെന്നും ഹസ്നൈൻ പറഞ്ഞു.

നവംബർ 23 ന്, തെഹ്‌രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ടിഎച്ച്‌ഡിസി) രക്ഷാപ്രവർത്തനത്തിനുള്ള തുരങ്കത്തിന്റെ നിർമ്മാണം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതിദിനം മൂന്ന് സ്‌ഫോടനങ്ങൾ നടത്താനാണ് ശ്രമം.

ബാർക്കോട്ടിന്റെ അറ്റത്ത് നിന്ന് ലംബമായുള്ള ഡ്രില്ലിംഗ്

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ നടത്തുന്ന തുരങ്കം ബാർകോട്ട് പ്രദേശത്തിന്റെ അറ്റത്ത് നിന്ന് ആരംഭിക്കുന്ന ലംബമായുള്ള ഡ്രില്ലിംഗാണ് മറ്റൊരു രക്ഷാപ്രവർത്തന പദ്ധതി. "ഇത് ബാർകോട്ട് ഭാഗത്ത് നിന്ന് 24 ഇഞ്ച് ഡ്രില്ലിംഗ് ആയിരിക്കും. ഇതിനായി അഞ്ച് കിലോമീറ്റർ റോഡ് ആവശ്യമാണ്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഒരു പാത നിർമ്മിക്കുന്നുണ്ട്."- ഹസ്നൈൻ പറഞ്ഞു.

Advertisment