ശ്രീനഗർ: ജമ്മുകാഷ്മീരിലെ രജൗരിയിൽ വിപിഎൻ ഉപയോഗിച്ചതിന് ഒരാൾക്കെതിരെ കേസ്. കലക്കോട് തഹസിൽ ബ്രെവി മേഖലയിലെ മുഹമ്മദ് ദിഷാൻ എന്നയാളെയാണ് പിടികൂടിയത്.
രജൗരി ജില്ലയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ വിപിഎൻ ഉപയോഗിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുന്നത് ഇത് മൂന്നാമത്തെ സംഭവമാണ്. ചൊവ്വാഴ്ച പോലീസ് സംഘം പട്രോളിംഗ് നടത്തുന്നതിനിടെയാണ് ധർമസാൽ പ്രദേശത്ത് വച്ച് ഇയാൾ തന്റെ മൊബൈൽ ഫോണിൽ വിപിഎൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
മുഹമ്മദ് ദിഷാൻ തന്റെ ഫോണിൽ മൂന്ന് വിപിഎൻ സോഫ്റ്റ്വെയറുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി.