Advertisment

വാട്ട‍ർ തീപാർ‌ക്കിൽ സ്ലൈഡിൽ കയറിയതിന് തൊട്ടുപിന്നാലെ യുവാവ് മരിച്ചു

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ധനഞ്ജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി എഡിസിപി മനീഷ് മിശ്ര പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
water

ഡൽഹി: വാട്ട‍ർ തീപാർ‌ക്കിൽ സ്ലൈഡിൽ കയറിയതിന് തൊട്ടുപിന്നാലെ യുവാവ് മരിച്ചു. ഡൽഹി സ്വദേശിയായ 25കാരൻ നോയിഡയിലെ ഒരു മാളിലെ പാർക്കിൽ വച്ചാണ് മരിച്ചത്. ധനഞ്ജയ് മഹേശ്വരി തന്റെ നാല് സുഹൃത്തുക്കൾക്കൊപ്പം എന്റർടെയ്ൻമെന്റ് സിറ്റി വാട്ടർ പാർക്കിൽ എത്തിയതായിരുന്നു.

Advertisment

പാർക്കിലേക്ക് വേണ്ട വസ്ത്രങ്ങൾ വാങ്ങി, കൈവശമുണ്ടായിരുന്ന ബാ​ഗുകളും മറ്റും ലോക്കറിൽ സൂക്ഷിച്ചതിന് ശേഷം ധനഞ്ജയും സംഘവും സ്ലൈഡുകളിൽ കയറാൻ പോയി.

ഓരോന്നിലായി കയറിയിറങ്ങി. പെട്ടന്ന് ധനഞ്ജയ്ക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. അൽപ്പം വിശ്രമിച്ചിട്ടും മാറ്റമില്ലാതെ വന്നതോടെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ അവിടെ വച്ച് ധനഞ്ജയ് മരിക്കുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ധനഞ്ജയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി എഡിസിപി മനീഷ് മിശ്ര പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. 

Advertisment