ചണ്ഡീഗഢ്: ഹരിയാനയിലെ നുഹില്‍ പൂജ നടത്താനായി പോയ സ്ത്രീകള്‍ക്കുനേരെ കല്ലെറ്. എട്ടുപേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഒരുകൂട്ടം സ്ത്രീകള്‍ കിണറ്റില്‍ കുവാന്‍ പൂജ നടത്താനായി പോകുമ്പോഴായിരുന്നു കല്ലേറ്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടെങ്കിലും നുഹ് എംഎല്‍എ അഫ്താബ് അഹമ്മദും പോലീസും സ്ഥലത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മൂന്ന് കുട്ടികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.