അയോദ്ധ്യ: അയോദ്ധ്യ പ്രതിഷ്ഠ ചടങ്ങിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി പങ്കെടുക്കില്ല. ക്ഷേത്ര സമിതിയുടെ ക്ഷണം യെച്ചുരി നിരസിച്ചു. അതേസമയം ക്ഷേത്ര സമിതിയുടെ ക്ഷണം സോണിയ ഗാന്ധി കഴിഞ്ഞ ദിവസം സ്വീകരിച്ചിരുന്നു. സോണിയ ഗാന്ധിയെ കൂടാതെ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.