Advertisment

ഉംറ വിസയിലെത്തിയ വൃക്കരോഗിയായ  കൊല്ലം സ്വദേശി റിയാദില്‍ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം കടയ്ക്കല്‍, മടത്തറ വളവില്‍ വീട്ടില്‍ ജമാല്‍ മുഹമ്മദ് മകന്‍ ഷംസുദീനാ(69)ണ് റിയാദില്‍ മരിച്ചത്.

New Update
53535

റിയാദ്: ഉംറ വിസയിലെത്തിയ കൊല്ലം സ്വദേശി റിയാദിലെ ആശുപത്രിയില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍, മടത്തറ വളവില്‍ വീട്ടില്‍ ജമാല്‍ മുഹമ്മദ് മകന്‍ ഷംസുദീനാ(69)ണ് റിയാദില്‍ മരിച്ചത്.

റിയാദിലുള്ള മകളുടെയും ഭര്‍ത്താവിന്റെയും അടുത്ത് മാര്‍ച്ച് 12നാണ് എത്തിയത്. വൃക്കരോഗിയായ അദ്ദേഹത്തിന് ഈ മാസം 12നാണ് സുഖമില്ലാതായത്. തുടര്‍ന്ന് റിയാദിലെ ആസ്റ്റര്‍ സനദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് റിയാദ് എക്‌സിറ്റ് 15ലെ അല്‍രാജ്ഹി പള്ളിയില്‍ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ച ശേഷം നസീമിലെ ഹയ്യില്‍ സലാം മഖ്ബറയില്‍ ഖബറടക്കി.

ഭാര്യ: ഷാഹിദ ബീവി (പരേത), മക്കള്‍: സനൂജ (റിയാദ്), സനോബര്‍ ഷാ (ദുബൈ), സാജര്‍ ഷാ (കുവൈത്ത്), മരുമക്കള്‍: സക്കീര്‍ ഹുസൈന്‍, അല്‍ഫിയ സനോബര്‍, തസ്ലീമ സാജര്‍.

Advertisment