Advertisment

മത്സരത്തിനിടെ റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി അപകടം; ശ്രീലങ്കയില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം, ഇരുപതോളം പേരുടെ നില ഗുരുതരം

നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. 

New Update
53535

കൊളംബോ: റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നി മാറിയുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏഴ് പേരാണ് അപകടത്തില്‍ മരിച്ചത്. 

Advertisment

ശ്രീലങ്കയിലാണ് സംഭവം. ദിയതലാവയില്‍ നടന്ന മത്സരത്തിനിടെയാണ് റേസ് കാര്‍ ട്രാക്കില്‍ നിന്ന് തെന്നിമാറി കാണികളുടേയും ഉദ്യോഗസ്ഥരുടേയും ഇടയിലേക്ക് പാഞ്ഞു കയറിയത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 180 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ സ്ഥലം. തേയിലത്തോട്ടങ്ങള്‍ ധാരാളമായിട്ടുള്ള സെല്‍ട്രല്‍ ഹില്‍സിലെ ദിയതലാവയിലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. 

 

 

Advertisment